X

നാളെ മുതല്‍ വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300), 5,6,8,10 തീയതികളിലെ ആലപ്പുഴ-കൊല്ലം പാസഞ്ചറും (56301) പൂര്‍ണമായും റദ്ദാക്കി. അഞ്ചു ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. നാളെയും മറ്റന്നാളും എറണാകുളം-കൊല്ലം മെമു (66309), എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), 4,5 തീയതികളില്‍ കൊല്ലം-എറണാകുളം മെമു (66302), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) ട്രെയിനുകളുടെ കൊല്ലം- കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. നാളത്തെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (16347) ഒരു മണിക്കൂര്‍ വൈകി രാത്രി 9.30നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുക. കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂറും പത്തു മിനുറ്റും പിടിച്ചിടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകി രാത്രി 10.20നാണ് പുറപ്പെടുക. കൊച്ചുവേളിക്കും കൊല്ലത്തിനുമിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടുകയും ചെയ്യും. രാത്രി പത്തിനുള്ള തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) പതിനൊന്ന് മണിക്കായിരിക്കും പുറപ്പെടുക. കൊല്ലം ജങ്ഷനില്‍ പത്തുമിനുറ്റ് നിര്‍ത്തിയിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസ് (16792) കായംകുളം-ശാസ്താംകോട്ട സെക്ഷനിടയില്‍ രണ്ടു മണിക്കൂര്‍ നാല്‍പത് മിനുറ്റ് പിടിച്ചിടും.

മറ്റു ദിവസങ്ങളിലെ ട്രെയിന്‍ നിയന്ത്രണം ഇങ്ങനെ-വെള്ളി: ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) ശാസ്താംകോട്ടയില്‍ അരമണിക്കൂറും ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂര്‍ 15 മിനുറ്റും തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (22653) കൊല്ലത്ത് അരമണിക്കൂറും പിടിച്ചിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസും (16792) ഹൈദരാബാദ്-കൊല്ലം സ്‌പെഷ്യലും (07109) കായംകുളത്തിനും ശാസ്താംകോട്ടക്കും ഇടയില്‍ മൂന്നു മണിക്കൂറിലധികം പിടിച്ചിടും.

ശനി: കൊല്ലം-ഹൈദാരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ (07110) കൊല്ലം ജങ്ഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.30ന് പുറപ്പെടും. വെരാവല്‍-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16333) ശാസ്താംകോട്ടയില്‍ അമ്പത് മിനുറ്റ് പിടിച്ചിടും. തിങ്കള്‍: കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.35ന് പുറപ്പെടും. കൊല്ലം സ്റ്റേഷനില്‍ 40 മിനുറ്റ് പിടിച്ചിടും. കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) അമ്പത് മിനുറ്റ് വൈകി പുലര്‍ച്ചെ 3.50ന് പുറപ്പെടും.

ബുധന്‍: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) പുലര്‍ച്ചെ രണ്ടിന് പുറപ്പെടും. കൊല്ലത്ത് 40 മിനുറ്റ് പിടിച്ചിടും. മുംബൈ-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16331) ശാസ്താംകോട്ടയില്‍ ഒരു മണിക്കൂര്‍ പത്തു മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) കരുനാഗപ്പള്ളിയില്‍ അമ്പത് മിനുറ്റും മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) ഓച്ചിറയില്‍ 15 മിനുറ്റും പിടിച്ചിടും.

വ്യാഴം: കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 12ന് പുറപ്പെടും. വെള്ളി: കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) 50 മിനുറ്റ് വൈകി പുറപ്പെടും. ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) അമ്പത് മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) 20 മിനുറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും. 5,6,8,10 തീയതികളില്‍ തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) രണ്ടു മണിക്കൂര്‍ വൈകി അര്‍ധരാത്രി പന്ത്രണ്ടിന് പുറപ്പെടും. കൊല്ലം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്തിനും കൊല്ലം സ്റ്റേഷനുമിടയിലും രണ്ടുമണിക്കൂറിലേറെ പിടിച്ചിടും.

chandrika: