കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കുന്നത്. നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു. ചെറുസ്‌ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്തോടെയാണ് ശ്രമം ഉപേക്ഷിച്ചത്. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും.
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു
Tags: Train times