കൊച്ചി: എറണാകുളത്ത് സിഗ്നല്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
ജില്ലയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നില്‍ക്കുന്നതാണ് എറണാകുളം ടൗണ്‍, എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ വിടേണ്ട തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകളോളം പിടിച്ചിട്ടു. ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇടപ്പള്ളിയും നിര്‍ത്തിയിട്ടു.
ട്രെയിന്‍ നിയന്ത്രണം ഇങ്ങനെ:
ട്രെയിന്‍ 16650 നമ്പര്‍ നാഗര്‍കോവില്‍ മംഗളുരു പരശുറാം എക്‌സ്പ്രസ്സ് തൃപ്പുണിത്തുറ എറണാകുളം ജംഗ്ഷന്‍- എറണാകുളം ടൗണ്‍ റൂട്ടില്‍ വഴി തിരിച്ച് വിടും. 12081നമ്പര്‍ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി, 17230 നമ്പര്‍ സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സര്‍വീസ് നടത്തും.
12618 നമ്പര്‍ നിസാമുദ്ദിന്‍ എറണാകുളം മംഗള എക്‌സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷന്‍ സ്‌റ്റേറ്റഷന് പകരം എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. കോട്ടയം വഴിയുളള ട്രെയിന്‍ 06768 കൊല്ലം എറണാകുളം മെമു എക്‌സ്പ്രസ്സ് തൃപ്പുണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു.