നാല് ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി.
ഉച്ചയോടെ സര്‍വീസുകള്‍ പുന:സംഘടിപ്പിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍ കോഴിക്കോട് -മംഗലാപുരം കൊങ്കണ്‍ റൂട്ടിലൂടെ കടത്തിവിടും. കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ വെള്ളം കയറുകയും കാരക്കാടിന് സമീപം മണ്ണിടിയുകയും ചെയ്തതോടെയാണ് വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.