X

പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം

കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. മുള്‍ട്ടാനില്‍നിന്ന് വന്ന സകരിയ എക്‌സ്പ്രസ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഫരീദ എക്‌സപ്രസില്‍ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഖദ്ദാഫി നഗരത്തിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബോഗികള്‍ തലകീഴായി മറിഞ്ഞു. റെയില്‍വേ ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം.

ട്രാക്കില്‍ ഫരീദ എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിക്കാതെ സകരിയ എക്പ്രസിന് പച്ചക്കൊടി കാണിച്ചതാണ് അപകടത്തിനിടയാക്കിയത്. രണ്ട് ട്രെയിനുകളിലും ആയിരത്തോളം യാത്രക്കാരുണ്ടായിരുന്നുവെന്ന് റെയില്‍വേ അധികാരികള്‍ അറിയിച്ചു. തകര്‍ന്ന ബോഗി വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവെച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ പ്രസിഡണ്ട് മന്‍മൂന്‍ ഹുസൈനും പ്രധാനമന്ത്രി നവാസ് ശരീഫും അനുശോചനം അറിയിച്ചു.

chandrika: