X

ട്രെയിനിലെ വിദ്വേഷക്കൊല: ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെതിരെ കൂടുതല്‍ വകുപ്പുകള്‍

ജയ്പൂര്‍- മുംബൈ ട്രെയിന്‍ കൂട്ടക്കൊലക്കേസില്‍ റെയില്‍വേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിന് മാനസിക പ്രശ്‌നങ്ങളില്ല. മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ചുള്ള കൊലയാണെന്നാണ് കുറ്റപത്രം. കൊലപാതകത്തിനുശേഷം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജൂലൈ 31നാണ് മഹാരാഷ്ട്രയിലെ പാല്‍ഗഡ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. എസ്‌ഐയെയും മൂന്ന് യാത്രക്കാരെയും ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് ചേതന്‍സിംഗ് മൃതദേഹങ്ങള്‍ക്ക് സമീപം വിളിച്ചു പറയുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

webdesk11: