X

ആക്രമണ സമയത്ത് ചുവന്ന ടീഷര്‍ട്ടെന്ന് സാക്ഷിമൊഴി; കണ്ണൂരിലെത്തിയത് വേറെ വേഷത്തില്‍; പൊലീസിന് മുന്നില്‍ നിരവധി ചോദ്യങ്ങള്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആക്രമണം നടത്തുന്നതിന് ട്രെയിനിന് അകത്തു നിന്നും സഹായം ലഭിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. കണ്ണൂരില്‍ വന്നിറങ്ങുമ്പോള്‍ ഷാറൂഖ് വസ്ത്രം മാറിയിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തി. ബാഗ് നഷ്ടപ്പെട്ട പ്രതിയ്ക്ക് വസ്ത്രങ്ങള്‍ ലഭിച്ചത് എങ്ങനെയെന്ന് ഉള്‍പ്പെടെയുള്ള സംശയങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണൊ, മറ്റാരെങ്കിലും നല്‍കിയതാണൊ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തീവെപ്പിനെ തുടര്‍ന്നുള്ള പരിഭ്രമത്തിനിടെ പ്രതിയുടെ ബാഗ് റെയില്‍വേ ട്രാക്കില്‍ വീണുപോയിരുന്നു. ഇതിനുശേഷം വസ്ത്രം മാറിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നത്.

webdesk14: