X

എലത്തൂര്‍ ട്രെയിനിലെ തീവെപ്പ്: പ്രതി ഷാരൂഖ് സെയ്ഫിയെ ജയിലിലേക്ക് മാറ്റും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ 3 ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ്. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഷാരൂഖ് സെയ്ഫിയെ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയത്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍, ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും. ഇതിന് വേണ്ടി ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുകയാണ്.

 

webdesk14: