X
    Categories: MoreViews

ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി; മൂന്നു മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്‌കോഡ ഗാമ-പാട്‌ന എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

chandrika: