എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. വന്‍ പൊലീസ് സുരക്ഷയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിയെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പരിശോധനയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ നിന്നും ഇയാളെ മോചിപ്പിക്കാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.