X

 ഷൊർണൂർ വന്ദേ ഭാരതി ലെ പോസ്റ്റർ : പ്രചാരണം തെറ്റ്

വന്ദേ ഭാരത് എക്സ്പ്രസ് ടെയിൻ ഇന്ന് ഷൊർണൂരിലെത്തിയപ്പോൾ ചിലർ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ചിത്രമുള്ള പോസ്റ്ററുകൾ ട്രെയിനിൽ പതിച്ചത് താൽകാലികമാണെന്ന് വിശദീകരണം.
സ്വീകരണത്തിനെത്തിയവർ ആവേശത്തിൽ കയ്യിലിരുന്ന പോസ്റ്റർ ജനൽ ചില്ലിൽ വെച്ചത് മഴ കാരണം ഒട്ടിപ്പിടിക്കുകയായിരുന്നു. അവ അപ്പോൾ തന്നെ ഉതിർന്ന് വീഴുകയും ചെയ്തിരുന്നു. ഇതിനെയാണ് ചിലർ ട്രെയിനിനെ വൃത്തികേടാക്കി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
[6:41 pm, 25/04/2023] jaleel2kdr@gmail.com: കോരിച്ചൊരിയുന്ന മഴയത്താണ് ട്രെയിൻ ഷൊർണുറിൽ എത്തിയത്. മഴ വക വെക്കാതെ എം പി യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അടക്കം ആയിരത്തോളം പേർ അവിടെ സംഗമിച്ചിരുന്നു. എം പി യുടെ സാന്നിധ്യം ആവേശമായി. യാത്രക്കാരും എം പി ക്കൊപ്പം സ്വീകരണത്തിൽ കണ്ണിയായി.
ഏറെപേരുടെയും അടുത്ത് പ്ളേകാർഡുകൾ ഉണ്ടായിരുന്നു. അവ മഴ നനഞ്ഞു കയ്യിൽ പിടിക്കാൻ കഴിയാതെ ആയി. അത് ട്രെയിനിനെ നനച്ച വെള്ളത്തിൽ പതിപ്പിച്ചു. ട്രെയിൻ പത്തു മിനിറ്റോളം സ്റ്റേഷനിൽ നിർതിയിട്ടിരുന്നു. ട്രെയിൻ പോകും മുന്പേ തന്നെ അവ നിലത്തു കുതിർന്നു വീണു. ട്രെയിനിനു ഒരു വൃത്തികേടും അത് കൊണ്ടുണ്ടായിട്ടില്ല.

Chandrika Web: