X

വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് ട്രായിയുടെ അനുമതി

ന്യൂഡല്‍ഹി: വിമാനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ട്രായിയുടെ അനുമതി. രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സാറ്റലൈറ്റ്, ഭൂതല നെറ്റ് വര്‍ക്കുകളിലൂടെ ഇത് സാധ്യമാക്കും. ഇതിനായി വിമാനത്തിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്കായി ഇന്‍ഫ്‌ളൈറ്റ് കണക്ടിവിറ്റിവിറ്റി (ഐ.എഫ്.സി) സേവനമായിരിക്കും ഉപയോഗിക്കുക.

ഐ.എഫ്.സി ഉപയോഗിക്കാനായാണ് ട്രായി ശിപാര്‍ശെ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമ പാതയില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വോയ്‌സ്, വീഡിയോ, ഇന്റര്‍നെറ്റ് ഡാറ്റ ലഭ്യമാക്കാനുള്ള നിര്‍ദേശം 2017 ആഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിക്ക് സമര്‍പ്പിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ രാജ്യാന്തര നിലവാരമനുസരിച്ച് വൈഫൈ സേവനം നല്‍കാമെന്നാണ് ട്രായ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ പാതയില്‍ 3000 മീറ്റര്‍ ഉയരത്തില്‍ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കാനാണ് അനുമതി നല്‍കുന്നത്. ഇത് ഭൂതല മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കു കൂടി യോജിച്ചതാണ്.

chandrika: