കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വൈദ്യുതാഘാതം:
-സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തുക
– രോഗിക്ക് ബോധം നഷ്ടപ്പെട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും നിരീക്ഷിച്ച് സാധാരണനിലയിലായെന്ന് ഉറപ്പ് വരുത്തി വിദഗ്ധ വൈദ്യസഹായം നല്‍കുക
– ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി, കഴുത്ത് ഒരുവശത്തേക്ക് ചരിച്ച്, താടി അല്‍പം ഉയര്‍ത്തി ശ്വാസതടസം ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഉടന്‍ ചികിത്സ നല്‍കുക.
ജലജന്യ രോഗങ്ങള്‍:
(വയറിളക്കം, കോളറ,
ടൈഫോയ്ഡ്, മഞ്ഞപ്പിത്തം)
– തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
-വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
-കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
ജന്തുജന്യ രോഗങ്ങള്‍ (എലിപ്പനി)
-എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രംകൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കമാണ് എലിപ്പനിക്ക് കാരണമാകുന്നത്. ആയതിനാല്‍ മലിനജല സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
-കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക
-മലിനജലത്തില്‍ ജോലിചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലീന്‍) നിര്‍ബന്ധമായും സ്വീകരിക്കണം.
കൊതുകുജന്യ രോഗങ്ങള്‍:
-ഡെങ്കിപനി, മലമ്പനി, വെസ്റ്റ് നെല്‍പനി, ജപ്പാന്‍ജ്വരം തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം വ്യാപിക്കാന്‍ സാധ്യതയുണ്ട്
– ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക.
വായുജന്യ രോഗങ്ങള്‍:
ചിക്കന്‍പോക്‌സ്, എ്ച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്
-ചിക്കന്‍പോക്‌സ് ലക്ഷണം പ്രകടമായ രോഗികളെ മാറ്റിപാര്‍പ്പിച്ച് പ്രത്യേകചികിത്സ നല്‍കുക
– ബോധവല്‍കരണവും പരിചരണവും നല്‍കുക
മലിനജലവുമായി സമ്പര്‍ക്കംമൂലമുണ്ടാകുന്ന രോഗങ്ങള്‍
-ത്വക്ക് രോഗങ്ങളും കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും വെള്ളപൊക്കത്തിന് ശേഷം കൂടുതലായി വരാന്‍ സാധ്യതയുണ്ട്.
-കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുക
– മലിനജലത്തില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഉണക്കേണ്ടതാണ്
-വളംകടി പോലുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം ഉറപ്പാക്കുക
– ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്കും വൈദ്യസഹായം തേടുക