X

ട്രാഫിക് നിയമം ലംഘിച്ചാല്‍ ഇനി പണി കിട്ടും; ചൊവ്വാഴ്ച മുതല്‍ ഇ-ചലാന്‍

 

തിരുവനന്തപുരം: വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുമ്പത്തേതു പോലെ ആയിരിക്കില്ല, കിട്ടുക മുട്ടന്‍ പണി. ഇതിനായി ഇ-ചലാന്‍ സാങ്കേതിക വിദ്യ ചൊവ്വാഴ്ച മുതല്‍ നടപ്പാക്കും.ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് ഈ പദ്ധതി നിലവില്‍ വരിക.

എന്താണ് ഇ-ചലാന്‍

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പിഴയടക്കുന്ന സംവിധാനമാണിത്. വാഹന പരിശോധനാ സമയത്ത് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിശദ വിവരങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. വാഹന പരിശോധനക്കിടയില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ താനെ ഡിജിറ്റലായി രേഖപ്പെടുത്തപ്പെടും. ഇതുപ്രകാരം സമാനമായ നിയമലംഘനത്തിന് മുമ്പും പിടികൂടിയിട്ടുണ്ടെങ്കില്‍ ഇ-ചലാന്‍ വഴി അറിയാന്‍ സാധിക്കും. ഇത്തരക്കാരില്‍ നിന്ന് ഇരട്ടി പിഴ ഈടാക്കും. ക്രെഡിറ്റ്, ഡെബിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്യാഷ് പെയ്‌മെന്റ് മുഖാന്തിരമെല്ലാം പിഴ ഒടുക്കാന്‍ കൂടി കഴിയുന്ന സംവിധാനമാണിത്.

പൂര്‍ണമായും വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിഒഎസ് മെഷീനുകളാണ് ഇതിനായി ഉപയോഗിക്കുക. രാജ്യവ്യാപക കേന്ദ്രീകൃത സംവിധാനമായ വാഹന്‍ സോഫ്‌ട്വെയറുമായി ഇ-ചലാന്‍ സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്.

web desk 1: