വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന് പിഴയിട്ട ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി നിര്‍ദേശം നല്‍കിയത്. നാലാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 4ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനില്‍ ആര്‍.എസ് അനിക്ക് ട്രാഫിക് പൊലീസില്‍ നിന്നും പിഴയുടെ വിവരം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ലഭിച്ചത്. ശാസ്തമംഗലം- പേരൂര്‍ക്കട റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാല്‍ ഇതേ ദിവസം വാഹന ഉടമ വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. വാഹനം വീട്ടില തന്നെയുണ്ടായിരുന്നു.