X

അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഗതാഗത നിരോധനം

അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26 ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്കിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവ മാത്രമേ ഇതുവഴി അനുവദിക്കൂ.

പൊതുഗതാഗതത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് മുതല്‍ ഒന്‍പതാം വളവിന് സമീപം വരെയും ഒന്‍പതാം വളവിന് ശേഷം പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസുകളും ഓരോ മണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും. റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നത് വരെ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Test User: