X

ലൈസന്‍സ് പരിശോധനയ്ക്ക് എതിരേ വ്യാപാരികള്‍

കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന ലൈസന്‍സ് പരിശോധനയ്ക്ക് എതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. വര്‍ഷത്തില്‍ 12 ലക്ഷം രൂപയില്‍ കുടുതല്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കാണ് 2000 രൂപ ഫീസ് അടച്ചുള്ള ലൈസന്‍സ് എടുക്കേണ്ടതെന്നും എന്നാല്‍ ചെറുകിട സ്ഥാപനങ്ങളില്‍ വന്ന് നിര്‍ബന്ധപൂര്‍വം ഉദ്യോഗസ്ഥര്‍ ലൈസന്‍സ് എടുപ്പിക്കുകയാണെന്നും ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ട കടകളെ മാത്രം സാവകാശം നല്‍കി ലൈസന്‍സ് എടുപ്പിക്കുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ രജിസ്ട്രേഷന്‍ പരിധിയില്‍ തുടരാന്‍ അനുവദിക്കുകയും വേണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം. സംസ്ഥാനത്തെ മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യസുരക്ഷാ പരിധയില്‍ കൊണ്ടുവരുന്നതിനാണ് ഫോസ്‌കോസ് എന്നപേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസന്‍സ് ഡ്രൈവ് നടത്തിയത്. ഇതില്‍ സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരുന്നു.

 

webdesk14: