കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എപ്രില്‍ 18 മുതല്‍ മെയ് 1 വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. 4 ട്രെയിനുകള്‍ പൂര്‍ണമായും 3 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. 5 ട്രെയിനുകള്‍ വഴിതിരിച്ചുവിടും.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
എറണാകുള-ഷൊര്‍ണൂര്‍ മെമു, ഏപ്രില്‍ 18, 20, 22, 25. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, ഏപ്രില്‍ 22, 23, 25, 29, മെയ് 1. ഭാഗിക റദ്ദാക്കിയ ട്രെയിനുകള്‍: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ 22, 25, 30, മെയ് 1 തീയതികളില്‍ ആലുവ വരെ മാത്രം സര്‍വീസ് നടത്തും. 23, 29 തീയതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും. ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ഏപ്രില്‍ 23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഏപ്രില്‍ 24ന് ടാറ്റ നഗര്‍-എറണാകുളം ദ്വൈവാര എക്‌സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.
പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍
1. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് ഏപ്രില്‍ 18നും, 20നും വൈകിട്ട് 3.50ന്. 2. കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് 18,20 തീയതികളില്‍ ഉച്ചക്ക് 12.10ന്. 3. എറണാകുളം-പൂനെ പൂര്‍ണ എക്‌സ്പ്രസ് 18ന് രാത്രി 8.50ന്. 4. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി 18,20 തീയതികളില്‍ വൈകിട്ട് 4.30ന്. 5. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് 20ന് വൈകിട്ട് 4.40ന്. 6. എറണാകുളം-ഓഖ എക്‌സ്പ്രസ് 22, 29 തീയതികളില്‍ രാത്രി 11.25ന്. 7. കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ് 22, 23, 25, 29 തീയതികളില്‍ വൈകിട്ട് 6.15ന്. 8. കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് 22, 29 തീയതികളില്‍ വൈകിട്ട് 3.45ന്. 9. കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് 23ന് വൈകിട്ട് 6.45ന്. 10. തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ് 23ന് വൈകിട്ട് 5.55ന്. 11. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി 24, 26 തീയതികളില്‍ രാവിലെ 6.30ന്. 12. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ് 23, 26 തീയതികളില്‍ വൈകിട്ട് 4.50ന്. 13. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 23, 26 തീയതികളില്‍ വൈകിട്ട് 7.25ന്. 14. ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസ് 22ന് രാവിലെ 7.10ന്. 15. തിരുവനന്തപുരം-വെരാവല്‍എക്‌സ്പ്രസ് 25ന് വൈകിട്ട് 6.45ന്. 16. എറണാകുളം-പൂനെ എക്‌സ്പ്രസ് 26ന് രാവിലെ 6.15ന്. 17. എറണാകുളം-അജ്മീര്‍ മരുസാഗര്‍ മെയ് 1ന് രാത്രി 11.25ന്. 18. കൊച്ചുവേളി-മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് മെയ് 1ന് വൈകിട്ട് 5.45ന്. 19. എറണാകുളം-ലോകമാന്യ തിലക് തുരന്തോ മെയ് 1ന് രാത്രി 9.30ന്.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: കൊച്ചുവേളി-ശ്രീഗംഗാംഗാനഗര്‍ വീക്ക്‌ലി എക്‌സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് (ഏപ്രില്‍ 30ന്). നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ് (മെയ് 1).