തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അദ്ദേഹം പോലീസ് ആസ്ഥാനത്തെത്തി ലോക്നാഥ് ബഹ്റയില്‍ നിന്നും ചുമതല ഏറ്റെടുത്തത്. ഉച്ചയോടെയാണ് അദ്ദേഹത്തെ പുനര്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന് വൈകി അഞ്ച് മണിയോടെ അദ്ദേഹം ചുമതല ഏറ്റെടുക്കുകയായിരുന്നു.
പോലീസ് ആസ്ഥാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് ഓഫീസിലെത്തി ഡിജിപിയുടെ ബാറ്റണ്‍ ലോക്നാഥ് ബഹ്റയില്‍ നിന്ന് സ്വീകരിച്ചത്.
നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്നും റൈഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് ഒപ്പുവെച്ചത്.
സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ആ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും കോടതിച്ചിലവായ 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ആ ഹര്‍ജി പരിഗണനക്കെടുക്കുന്നതിന് മുമ്പ് നിയമനം നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയാണ് ഉത്തരവില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ അടിയന്തിര നിയമനം നല്‍കാനുള്ള നിര്‍ദേശം നല്‍കിയെന്നാണ് അറിയുന്നത്.