X

‘മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ഒരു തുള്ളി പോലും കഴിക്കാത്തവര്‍ ആവണം’ – മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും. മദ്യനയം പുതുക്കിയെങ്കിലും സംസ്ഥാനത്ത് മദ്യം ഒഴുകാന്‍ കാരണമാകില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രചാരണ നടപടികള്‍ വിലപ്പോകില്ല. ത്രിസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറന്നാലും കാര്യമായ പ്രശ്‌നമുണ്ടാകില്ല. പാതയോര മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് പ്രതിവര്‍ഷം 2000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാവുമെന്നും അതിനാലാണ് നയം പുനപരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ സംസാരിക്കുന്നവര്‍ ഒരു തുള്ളി മദ്യം പോലും കഴിക്കുന്നവരാകരുതെന്നും ജനങ്ങള്‍ മദ്യം കുടിക്കാതെ തന്നെ ബാറുകള്‍ പൂട്ടട്ടെയെന്നും മന്ത്രി പ്രതികരിച്ചു.

chandrika: