ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങി. പരോളിനായി കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് തീരുമാനം.
പ്രതിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മകന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. സുനിയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ മേധാവിക്കും തവനൂര്‍ ജയില്‍ സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.