അബുദാബി: ഈദുല്‍ഇത്തിഹാദിന്റെ ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്. യുഎഇയിലെ ആഘോഷങ്ങളെക്കുറിച്ചു അറിയാവുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ എത്തിയത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഏറെ താല്‍പര്യത്തോടെയാണ് ഓരോ പരിപാടികളും ആസ്വദിക്കാനെത്തുന്നത്.
അറേബ്യന്‍ പരമ്പരാഗത കലാ-സാംസ്‌കാരിക പരിപാടികളും അതിനൂതന സംവിധാനങ്ങളോടെ ഒരുക്കുന്ന ആഘോഷങ്ങളും വിദേശികളുടെ മനംകവരും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്