മലപ്പുറം: താനൂര്‍ ബോട്ടപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തില്‍ ഉല്ലാസ യാത്ര. തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്‌ക്കില്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ കാരിയര്‍ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുള്‍പ്പെടെ 7 പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്.
താനൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കുന്ന ചെറുവള്ളത്തില്‍ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടര്‍ന്നതെങ്കിലും ഇവര്‍ വേഗത്തില്‍ തിരികെ മടങ്ങിയതിനാല്‍ പിടികൂടാനായില്ല.