പ്രധാനമന്ത്രിക്ക് കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകം മുഴുവന്‍ ചുറ്റാന്‍ പോകുന്ന ‘ടൂറിസ്റ്റ് പ്രധാനമന്ത്രിക്ക്’ 10 കിലോമീറ്റര്‍ അകലെ സമരം ചെയ്തിരുന്ന കര്‍ഷകരെ കാണാന്‍ സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില കുതിച്ചുയരുന്നതിനെതിരെയായിരുന്നു കോണ്‍ഗ്രസ് റാലി സംഘടിപ്പച്ചത്.
കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ട് നിര്‍മിച്ചെടുത്തതെല്ലാം ബി.ജെ.പി സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണിതുവരെ ചെയ്തതെന്നും 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എന്തുചെയ്തു എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രമാണ് തിരിച്ചു ചോദിക്കുന്നുള്ളതെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തതെന്നും എയിംസ്, വിമാനത്താവളം തുടങ്ങിയവയെല്ലാം വിറ്റുതുലക്കുകയാണ് ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് വേണ്ടപ്പെട്ടവ്യവസായികള്‍ക്ക് വേണ്ടി മാത്രമാന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.