മൂന്നാറില്‍ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. കന്യാകുമാരിയില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്നാര്‍ ഇക്കോ പോയിന്റിന് സമീപത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് വളവില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് സൂചന. കേരള രജിസ്‌ട്രേഷനിലുള്ള വാഹനമാണ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.