X

ക്യാമ്പസുകളെ തൊട്ടുണർത്തി എം.എസ്.എഫ് ക്യാമ്പസ് കാരവൺ സമാപനത്തിലേക്ക്

മലപ്പുറം: അക്രമ രഹിത കലാലയം, സർഗ വസന്ത വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ കമ്പസുകളിൽ സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് കാരവൻ’ ഏഴാം ദിവസമായ ഇന്നലെ തിരൂരങ്ങാടി കുണ്ടൂർ പി.എം.എസ്.ടി കോളേജിൽ നിന്ന് തുടങ്ങി വേങ്ങര ചേറൂർ പി.പി.ടി.എം കോളേജിൽ സമാപിച്ചു.
പരപ്പനങ്ങാടി എൽ.ബി.എസ് കോളേജിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ.തൊഹാനിയും വേങ്ങര പി.പി.ടി.എം ചേറുർ കോളേജിൽ മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.അലിഅക്ബറും ഉദ്ഘാടനം നിർവ്വഹിച്ചു.

എല്ലാ ക്യാമ്പസുകളിലും ജാഥക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വിദ്യാർത്ഥികളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് എം.എസ്. എഫ് നൽകിയ പിന്തുണക്കുള്ള നന്ദി ആയിരുന്നു ഓരോ ക്യാമ്പസിലെയും എം.എസ്.എഫ്‌ ജാഥക്ക് നൽകിയ സ്വീകരണം.

ജാഥയുടെ ഏഴാം ദിവസത്തെ ഉദ്ഘാടനം പി.എം.എസ്.ടി കുണ്ടൂർ കോളേജിൽ വെച്ച് മുസ്‌ലിംലീഗ് തിരുരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ നിർവ്വഹിച്ചു.
ജാഥ ക്യാപ്റ്റൻ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജാഥാ അംഗങ്ങളായ ജില്ലാ ഭാരവാഹികൾ കെ.എം.ഇസ്മായിൽ,ടി.പി.നബീൽ,അർഷദ് ചെട്ടിപ്പടി,സി.പി.ഹാരിസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാഹുദ്ധീൻ തെന്നല,അസ്റുദ്ധീൻ തിരൂരങ്ങാടി,വാഹിദ് നന്ന മ്പ്ര,
സൽമാൻ കടമ്പോട്ട്, മുജീബ് പുക്കുത്ത്,മുഹമ്മദ് കുട്ടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇന്ന് എട്ടാം ദിവസമായ ഗവ.കോളേജ് താനൂർ, സി.പി.എ കോളേജ് പുത്തനത്താണി, കെ.എർ കോളേജ് വളാഞ്ചേരി, എം.ഇ.എസ് കോളേജ് വളാഞ്ചേരി, സഫാ കോളേജ് പൂക്കാട്ടീരി, മജിലിസ് കോളേജ് പുറമണ്ണൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.

webdesk17: