റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു ടോട്ടോ . 15ലധികം കൊലപാതകങ്ങള്‍ നടത്തി. 1993ല്‍ പിടിയിലായ ടോട്ടോ കിഡ്‌നി കാന്‍സര്‍, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ചികിത്സയിലായിരുന്നു.
13-ാം വയസില്‍ പിതാവ് കൊല്ലപ്പെട്ടതോടെയാണ് ടോട്ടോ കുറ്റകൃത്യങ്ങളുടെ വഴിയിലേക്കെത്തിയത്. 19-ാം വയസില്‍ മാഫിയ സംഘത്തില്‍ അംഗമായി. കൊലപാതകം നടത്തി കൊണ്ടാണ് ഗുണ്ടാ സംഘത്തിലേക്ക് പ്രവേശിച്ചത്. 1970കളില്‍ ക്വട്ടേഷന്‍ സംഘത്തിന് രൂപം നല്‍കി. രാജ്യത്തെ വിറപ്പിക്കാന്‍ പോന്നതായിരുന്നു ടോട്ടോയുടെ കോസാ നോസ്ട്രാ ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനം. കൊടുംക്രൂരതയ്ക്ക് സംഘം കുപ്രസിദ്ധി നേടി. ഇതോടെ ബീസ്റ്റ് എന്ന വിളിപ്പേരും ടോട്ടോയെ തേടിയെത്തി. ഇടയ്ക്ക് ടോട്ടോ അറസ്റ്റിലായപ്പോള്‍ ക്വട്ടേഷന്‍ സംഘം രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. അക്രമങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തിയാണ് ടോട്ടോയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചത്. രോഗബാധിതനായ ടോട്ടോയെ സന്ദര്‍ശികുന്നതിനു കടുത്ത നിയന്ത്രണമാണ് ഇറ്റലി ഏര്‍പ്പെടുത്തിയത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ടോട്ടോ വീട്ടുതടങ്കലിലായിരുന്നു. ഇത് വന്‍ ജനരോഷത്തിനും കാരണമായി.