രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 5,31,915 പേര്‍. ഇന്ത്യയില്‍ ആകെ 4,49,96,337 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,48,556 പേരാണ് കോവിഡിന്റെ പിടിയില്‍പ്പെട്ടത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. ആകെ 71,945 പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു.
മൂന്നാം കര്‍ണാടകയാണ്. 40,357 പേര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. 81,70,031 പേര്‍ക്കാണ് രോഗം ബാധിച്ചത്. കേരളത്തില്‍ 69,07,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല നല്‍കിയ അപേക്ഷയുടെ മറുപടിയായാണ് രാജ്യത്തെ കോവിഡ് രോഗികളുടെയും മരിച്ചവരുടെയും കണക്കുകള്‍ പുറത്തുവന്നത്.