X

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍്ട്ട്


തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ നിരവധി അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്.

2008 മുതല്‍ 2018 വരെയുള്ള കേസുകളാണ് റിപ്പോര്‍ട്ടിന് ആധാരമാക്കിയത്. പോക്‌സോ കേസുകളുടെ കാര്യത്തിലും വലിയ തോതിലുള്ള വര്‍ധനവാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2008ല്‍ വെറും 549 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018ല്‍ അത് 4008 കേസുകളായി വര്‍ദ്ധിച്ചു.

പീഡനക്കേസുകള്‍ 215 എണ്ണം മാത്രമാണ് 2008ല്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ 1204 ആയി ഉയര്‍ന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം മാത്രം 22 കുട്ടികളാണ് വിവിധ സംഭവങ്ങളിലായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത്.

2569 മറ്റ് കേസുകളുടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 2018 ല്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 3174 കേസുകള്‍ രജിസ്റ്റര്‍ ചെയ്യതു. ഇതും മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയാണ്.

2019ലെ കണക്ക് പുറത്ത് വന്നതോടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി തെളിഞ്ഞു. ഈ വര്‍ഷം ജനുവരി മാസത്തെ കേസുകള്‍ മാത്രം 269 എണ്ണം കവിഞ്ഞു. തിരുവനന്തപുരം റൂറല്‍, മലപ്പുറം, എറണാകുളം റൂറല്‍ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.

web desk 1: