കൊടുങ്ങല്ലൂരില്‍ ആമ ഇറച്ചി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ അറസ്റ്റില്‍.മേത്തല അഞ്ചപ്പാലം കേരളേശ്വരപുരം ക്ഷേത്രത്തിന് സമീപം മുല്ലേഴത്ത് ഷണ്‍മുഖന്റെ വീട്ടില്‍ നിന്നുമാണ് അഞ്ച് ആമകളുടെ ഇറച്ചി കണ്ടെടുത്തത്.പരിയാരം ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌ക്വാഡ് പരിശോധന നടത്തി പിടികൂടുകയായിരുന്നു.കറുത്ത ആമകളെയും, സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട വെളുത്ത ആമകളെയുമാണ് കറിവെയ്ക്കാനായി കൊന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സിബീഷ്, മേത്തല സ്വദേശികളായ ഷമീര്‍, രാധാകൃഷ്ണന്‍, മുരുകന്‍, റസല്‍ എന്നിവരെ അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂരില്‍ ആമ ഇറച്ചി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ അറസ്റ്റില്‍
Tags: crime