ടൊറാണ്ടോ: കാനഡയിലെ ടൊറാണ്ടോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് അപകടം. വെസ്റ്റ് ജെറ്റിന്‍െയും, സണ്‍വിങ്ങിന്റെയും വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകട നടക്കുമ്പോള്‍ വെസ്റ്റ് ജെറ്റില്‍ 800 യാത്രക്കാരുണ്ടായിരുന്നു ഇവരെ വിമാനത്തിലെ ജോലിക്കാര്‍ സമയോചിതമായി എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്ത് കടത്തിയത്തോടെ വന്‍ ദുരന്തം ഒഴിവായി. അതേസമയം സണ്‍വിങിന്റെ വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ് ടൊറാണ്ടോ എയര്‍പോര്‍ട്ടില്‍ നടക്കുന്നത്.
വിമാനം കത്തുന്നതും കറുത്ത പുക ഉയരുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും സംഭവ സ്ഥലത്തുള്ള യാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. വിമാനം കത്തുന്നത്തിന്റെയും ദൃശ്യങ്ങളും മറ്റും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്തോടെ അപകടം നടന്നതായി ഇരുവിമാന കമ്പനികളിലും സ്ഥിരീകരിച്ചു.
അതേസമയം അപകടത്തിനു പിന്നിലെ കാരണം അന്വേഷിക്കുമെന്നും വല്ല വീഴ്ചകളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.