X
    Categories: indiaNews

മോദിയുടെ അഭിസംബോധന; അഞ്ചു സുപ്രധാന പ്രസ്താവനകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മാര്‍ച്ചിന് ശേഷം ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് ആറു മണിക്ക് നടത്തിയ അഭിസംബോധനയില്‍ ലോക്ക് ഡൗണ്‍ പോയെങ്കിലും കോവിഡ് വൈറസ് ഇവിടെ തന്നെയുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മോദിയുടെ പ്രസംഗത്തിലെ അഞ്ച് സുപ്രധാന ഉദ്ധരണികള്‍

1- ജീവിക്കാനായി നാം പതിയെ വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നു. ആഘോഷങ്ങളാണ് മുമ്പില്‍. എന്നാല്‍ ലോക്ക്ഡൗണ്‍ മാത്രമേ അവസാനിച്ചിട്ടുള്ളൂ, വൈറസ് പോയിട്ടില്ല എന്ന് ഓര്‍ക്കണം. അതിപ്പോഴും ഭീഷണിയായി തുടരുകയാണ്.

2- കോവിഡിനെ വലിയ അളവില്‍ നാം പ്രതിരോധിച്ചിട്ടുണ്ട്. നമ്മുടെ രോഗമുക്തി നിരക്ക് ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്നതാണ്. മരണനിരക്ക് താഴ്ന്നതും. പത്തുലക്ഷത്തില്‍ 83 പേരേ മരണത്തിന് കീഴടങ്ങിയിട്ടുള്ളൂ. മറ്റു രാഷ്ട്രങ്ങളില്‍ പത്തു ലക്ഷത്തില്‍ 600 ആണ് മരണം.

3- നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അസാധാരണമായ സേവനമാണ് രാജ്യത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മളും കഴിയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈയിടെ കണ്ട ചില വീഡിയോകളില്‍ ആളുകള്‍ മുന്‍കരുതലില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് തോന്നുന്നു.

4-നിരുത്തരവാദപരമായാണ് ആളുകള്‍ വീഡിയോയില്‍ പെരുമാറുന്നത്. അവര്‍ ഉപദേശങ്ങള്‍ കേള്‍ക്കുന്നില്ല. ഇത് സംഭവിക്കാന്‍ പാടില്ല.

5- കാര്യങ്ങള്‍ സാധാരണഗതിയില്‍ ആയി എന്ന് ചിന്തിക്കരുത്. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കുന്നത് നിങ്ങളുടെ കുടുംബം, വീട്ടിലെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരെ അപകടപ്പെടുത്തുന്നതാണ്.

Test User: