ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാംദിവസവും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍.
കേരളത്തില്‍ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടക്കുന്നത്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെയാണ് രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുന്നത്. തെരഞ്ഞെടുപ്പിനു പ്രചരണ സമയത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതാണ് ഇപ്പോഴത്തെ കുതിച്ചുകയറ്റം. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ ഏഴു ദിവസവും വില വര്‍ധനയുണ്ടായി. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല എണ്ണകമ്പനികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ആഴ്ചയായി എണ്ണവില വര്‍ധിപ്പിക്കാതെ നിലനിര്‍ത്തിയതിനാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണകമ്പനികള്‍ക്ക് ഡീസല്‍ വിലയില്‍ 3.50-4 രൂപയും പെട്രോളിന് 4-4.50 രൂപയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.