തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ നാളെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ്.
ഒന്‍പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 54 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 22 പേര്‍ സ്ത്രീകളാണ്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ :കൊല്ലം-തെന്മല ഗ്രാമപഞ്ചായത്തിലെ 05-ഒറ്റക്കല്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ. ആലപ്പുഴ-തലവടി ഗ്രാമപഞ്ചായത്തിലെ 13-കോടമ്പനാടി,കോട്ടയം-വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ 03-മറവന്‍ തുരുത്ത്. എറണാകുളം-ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 03-വാടക്കുപുറം,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 11-മുറവന്‍ തുരുത്ത്,മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 04-കോക്കുന്ന്,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 10-പഞ്ചായത്ത് വാര്‍ഡ്. തൃശ്ശൂര്‍-മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 15-താണിക്കുടം. പാലക്കാട്-പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 07-താനിക്കുന്ന്. മലപ്പുറം-പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ 02-ചെമ്മാണിയോട്,ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ 11-അക്കരപ്പുറം,പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ 16-കട്ടിലശ്ശേരി. കോഴിക്കോട്-വേളം ഗ്രാമപഞ്ചായത്തിലെ 17-പാലോടിക്കുന്ന്. കണ്ണൂര്‍-മുണ്ടേരി ഗ്രാമപഞ്ചായത്തിലെ 10-താറ്റിയോട്, ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ 11-പരീക്കടവ്.