ന്യൂഡല്‍ഹി: യെമനില്‍ ഭീകരരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തി. ഉഴുന്നാലിനെ കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ്.കെ മാണി, ആര്‍ച്ച് ബിഷപ്പ് മാര്‍കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 11.30ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായും ഉഴുന്നാലില്‍ കൂടിക്കാഴ്ച്ച നടത്തും. ഉച്ചക്ക് വത്തിക്കാന്‍ എം.ബ.സി സന്ദര്‍ശിച്ചതിനുശേഷം വൈകുന്നേരം 4.30ന് മാധ്യമങ്ങളെ കാണും. നാളെ ബാംഗളൂരുവിലേക്ക് തിരിക്കുന്ന അദ്ദേഹം ഞായറാഴ്ച്ച കേരളത്തിലെത്തും. ചൊവ്വാഴ്ച്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
വളരെ സന്തോഷവാനാണ്. മോചനത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉഴുന്നാലില്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥനാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.