X

ഇന്ത്യക്കെതിരെ അപൂര്‍വ റെക്കോര്‍ഡുമായി ടോം ലാതം

ധര്‍മ്മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍ ടോം ലാതമിന് ഒരു അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണറായി ഇറങ്ങി ഇന്നിങ്‌സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് ലാതമിനെ തേടിയെത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന് പരിഗണിക്കാന്‍ മറ്റൊരു വശം കൂടിയുണ്ട്. അതായത് 50 ഓവറിനുള്ളില്‍ ടീം ഓള്‍ഔട്ട് ആവുകയും ഓപ്പണര്‍ പുറത്താകാതെ നില്‍ക്കുകയും വേണം. ഏകദിന ചരിത്രത്തില്‍ പത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. ഇതില്‍ പത്താമത്തേത് ആണ് ലാതം. 1994ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സിംബാബ്‌വയുടെ ഗ്രാന്റ് ഫ്‌ളവര്‍(84) ആണ് ഈ റെക്കോര്‍ഡിന്റെ ആദ്യത്തെ ഉടമ. പാകിസ്താന്റെ സഈദ് അന്‍വര്‍, ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷല്‍ ഗിബ്‌സ് എന്നിവരൊക്കെ ഈ നേട്ടത്തിന്റെ ഭാഗമാണ്. ഇന്നത്തെ മത്സരത്തില്‍ ഗപ്റ്റിലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ലാതം പുറത്താകാതെ 79 റണ്‍സാണ് നേടിയത്. ടീം 43.5 ഓവറില്‍ 190ന് ഓള്‍ഔട്ടാവുകയും ചെയ്തു.

ഈ നേട്ടത്തിന് അര്‍ഹരായ ബാറ്റ്‌സ്മാന്മാര്‍.(കളിക്കാരന്‍, റണ്‍സ്, ടീം ടോട്ടല്‍, ടീം, എതിരാളി എന്ന തലക്കെട്ടില്‍)

chandrika: