X
    Categories: CultureMoreViews

തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. പോള്‍ ആന്റണിയെക്കാള്‍ സീനിയറായ ഡോ. എ.കെ.ദുബെ, അരുണ സുന്ദര രാജന്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. ഇവര്‍ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായത്. കേന്ദ്രത്തില്‍ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോള്‍ ആന്റണി കഴിഞ്ഞാല്‍ സീനിയര്‍. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ കേരളത്തിലേക്ക് വന്നില്ല. തുടര്‍ന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിയായത്. മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: