X

രാമന്റെ ശബ്ദം മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നും, മൗസ് ആദ്യമായി ഉപയോഗിച്ചത് ഗണപതി; മുഖ്യമന്ത്രി ദേബിനെ ട്രോളി സന്ദീപാനന്ദഗിരി

ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്.

മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്. ത്രേതായുഗത്തില്‍ കലാഭവനുണ്ടായിരുന്നു,രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ,ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ആളുകളുടെ നെറ്റിയില്‍ ഈ ചിഹ്നം കാണാനുണ്ട്. ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അന്നേ വൈ ഫൈ ഉണ്ടായിരിക്കുമായിരിക്കും. പറഞ്ഞത് സാധാരണക്കാരനല്ലാത്തതുകൊണ്ട് നാമും ഉറച്ചുവിശ്വസിക്കുന്നു. ഇതില്‍ ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും സന്ദീപാനന്ദഗിരി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. മൗസില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. ആദ്യമായി മൗസ് ഉപയോഗിച്ചത് ഗണിപതിയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നുമില്ല. അല്ലാതെ തന്നെ വിവരങ്ങള്‍ നല്‍കാന്‍ സാധ്യമായത് ടെക്‌നോളജിയിലൂടെയും സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷനിലൂടെയുമായിരുന്നു എന്നാണ് ദേബ് പറഞ്ഞിരുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാരീചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്. ത്രേതായുഗത്തില്‍ കലാഭവനുണ്ടായിരുന്നു,രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ, അപ്പോ കലാഭവന്‍ ആരായിരിക്കും തുടങ്ങിയത്?
നമ്മളൊക്കെ എന്തറിഞ്ഞു? പണ്ട് കവി പാടിയതുപോലെ…….

ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ആളുകളുടെ നെറ്റിയില്‍ ഈ ചിഹ്നം കാണാനുണ്ട്. ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അന്നേ വൈ ഫൈ ഉണ്ടായിരിക്കുമായിരിക്കും. പറഞ്ഞത് സാധാരണക്കാരനല്ലാത്തതുകൊണ്ട് നാമും ഉറച്ചുവിശ്വസിക്കുന്നു.
ഇതില്‍ ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും.

chandrika: