X

ടോള്‍ബൂത്ത് ജീവനക്കാരന് മര്‍ദനം: കാര്‍ ഡ്രൈവര്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു

ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്ത ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് പിന്നാലെ ജീവനക്കാരനെ കാറില്‍ വലിച്ചിഴച്ച ശേഷം റോഡില്‍ തള്ളിയിട്ടു.ഇന്ന് ഉച്ചയോടെ കൊല്ലം ബൈപാസിലെ കാവനോട് ടോള്‍ബൂത്തിലാണ് സംഭവം. ടോള്‍ബൂത്തിലെ ജീവനക്കാരന്‍ അരുണാണ് ക്രൂരമായ അക്രമത്തിന് ഇരയായത്. കരുനാഗപ്പള്ളി ഭാഗത്തു നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആക്രമിച്ചത്.

പണം നല്‍കാതെ ടോള്‍ബൂത്തിലെ എമര്‍ജന്‍സി ഗേറ്റുവഴി കടന്നു പോയിരുന്ന വാഹനത്തെ ജീവനക്കാരന്‍ ചോദ്യം ചെയ്യുന്നതാണ് പ്രകോപനത്തിന് ഇടയാക്കിയത്. അരുണിനെ കഴുത്തിനു കുത്തി പിടിക്കുകയും കാറിന്റെ ഡോറില്‍ പിടിച്ചുനിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അഞ്ചലാംമൂട് പോലീസ് അറിയിച്ചു.

Test User: