X
    Categories: indiaNews

എക്സ്പ്രസ്സ്‌ ഹൈവേകളിലെ ടോൾ വർധന ഇന്ന് മുതൽ ബാധകം

രാജ്യത്തെ എക്‌സ്പ്രസ്സ് ഹൈവേകളിലെ ടോള്‍ നിരക്ക് 5 ശതമാനം വര്‍ധിപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന പുതിയ ടോള്‍ നിരക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. പുതുക്കിയ നിരക്കുകള്‍ ഇന്ന് (ജൂണ്‍ 3) മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് ടോള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദേശീയ പാതകളില്‍ ഏകദേശം 855 ടോള്‍ പ്ലാസ്സകളുണ്ട്. ഇതില്‍ 675 എണ്ണം പൊതു ധനസഹായത്തിലും 180 എണ്ണം കണ്‍സഷനറി ഉടമ്പടിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2008ലെ നാഷണല്‍ ഹൈവേ നിരക്ക് ചട്ടങ്ങള്‍ പ്രകാരമാണ് ടോള്‍ തുകകള്‍ വര്‍ധിപ്പിക്കുന്നത്.

webdesk13: