ഉപരാഷ്ട്രപതി സ്ഥാനത്തിന് മുസ് ലിംകള്‍ സഹിഷ്ണുതയുടെ മുഖം മൂടി അണിയുകയാണെന്ന് കേന്ദ്രനിയമമന്ത്രി സത്യപാല്‍സിംഗ് ബഗേല്‍. ഗവര്‍ണര്‍, വി.സി തസ്തികകള്‍ക്കും ചിലരീ തന്ത്രം ഉപയോഗിക്കുന്നു. മുസ്്‌ലിംകള്‍ക്ക് പൊതുവില്‍ സഹിഷ്ണുത കുറവാണെന്നും അദ്ദേഹം പറഞ്ഞു. നാരജ പത്രകാര്‍ സമ്മാന്‍സമാരോഹ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരം മുസ്്‌ലിംകള്‍ പോലും സഹിഷ്ണുതയുള്ളവരല്ല. സഹിഷ്ണുത കാട്ടുന്നത് പദവികള്‍ക്ക് വേണ്ടിയല്ല. അവര്‍ വിരമിക്കുന്നതോടെ ഇക്കൂട്ടരുടെ തനിനിറം അറിയാമെന്ന് അദ്ദേഹം പറഞ്ഞു. അക്ബറിനെ പോലെ മിതവാദികളായ മുസ്്‌ലിംകളോട് സഹകരിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉദയ് മഹോദ്കറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ അടിസ്ഥാനഘടന ഹിന്ദുരാഷ്ട്രമാണെന്നും മന്ത്രി പറഞ്ഞു.