ടോക്യോ: ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. 32ാമത് ഒളിമ്പിക്‌സാണിത്.
ഗ്രീസ്, അഭയാര്‍ഥികളുടെ ടീം എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ മുന്നിലും തുടര്‍ന്ന് ജപ്പാന്‍ അക്ഷരമാല ക്രമത്തില്‍ ബാക്കി രാജ്യങ്ങളും മാര്‍ച്ച് പാസ്റ്റില്‍ അണിചേര്‍ന്നു. 21മതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം എംസി മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.