X

ടോക്യോ ഒളിമ്പിക്‌സ്; പുരുഷ ഫുട്‌ബോളില്‍ ബ്രസീല്‍ ചാമ്പ്യന്മാര്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീലിന് സ്വര്‍ണത്തിളക്കം. ഫൈനലില്‍ സ്‌പെയിനിനെ തോല്‍പിച്ചാണ് ബ്രസീല്‍ സ്വര്‍ണമണിഞ്ഞത്. എക്‌സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തില്‍ 2-1ന് തോറ്റതോടെ സ്‌പെയിനിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ഒളിംപിക്‌സ് ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. നേരത്തെ റിയോ ഡി ജനിറോയില്‍ നടന്ന ഒളിമ്പിക്‌സിലും ബ്രസീലായിരുന്നു ചാമ്പ്യന്മാര്‍.

മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്തില്‍ ബ്രസീലിന് വേണ്ടി കുന്‍ഹ മതേസാണ് വല കുലുക്കിയത്. 61ാം മിനിറ്റില്‍ ഒയരസബാലിലൂടെ സ്‌പെയിന്‍ സമനില പിടിച്ചു. 90 മിനിറ്റില്‍ ഇരുടീമും സമനില പാലിച്ചതോടെ അധിക സമയത്തിലേക്ക് നീണ്ടു. നീണ്ട മത്സരത്തില്‍ 108ാം മിനിറ്റില്‍ ബ്രസീല്‍ മാല്‍കോമിലൂടെ രണ്ടാം ഗോളും നേടിയതോടെ ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഒരിക്കല്‍ കൂടി ബ്രസീല്‍ രാജാക്കന്മാരായി.

web desk 1: