മലപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍; അമ്മയെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി

മലപ്പുറം മോങ്ങത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി. അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റില്‍ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മ ഒളമതില്‍ സ്വദേശി മിനി(45) ആണ് മരിച്ചത്.

വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് കുറിപ്പിലുള്ളത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരോശോധന ആരംഭിച്ചു.

 

 

webdesk17:
whatsapp
line