കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. ഫെബ്രുവരി 20 നാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. അതേസമയം,
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1296.52 ഡോളറാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണ്ണവില കുറഞ്ഞു
Tags: gold rate