കോഴിക്കോട്: സ്വര്‍ണവില പവന് ഇതാദ്യമായി കാല് ലക്ഷം രൂപ കടന്നു. 25,160 രൂപയാണ് ഇന്നത്തെ പവന്റെ വില. 3145 രൂപയാണ് ഗ്രാമിന്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 24,920 നിലാവരത്തിലായിരുന്നു സ്വര്‍ണവില. അതേസമയം, ഫെബ്രുവരി 13ന് 24,400 എന്ന നിലാവരത്തിലേക്ക് വില താഴുകയും ചെയ്തിരുന്നു.
ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ചൈന വ്യാപാര തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വിജയം കാണാത്തതും ഡോളര്‍ മങ്ങിയതുമാണ് തുടര്‍ച്ചയായി സ്വര്‍ണവില കൂടാന്‍ കാരണം.