ബംഗളൂരു: പ്രധാനമന്ത്രി നരന്ദ്രമോദി അഴിമതിയെ കുറിച്ച് ഇനി രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദിയൂരപ്പയെയും കര്‍ണാടക ബി.ജെ.പിയെയും തടയാനുള്ള ധാര്‍മ്മിക ബാധ്യത പോലും പ്രധാനമന്ത്രിക്കില്ലാതായെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
ഇന്ന് മോഡിയുടെ രാഷ്ട്രീയം തുറന്നുകാട്ടപ്പെട്ടെന്നും ജനാധിപത്യം വില്‍പ്പനക്കുള്ളതല്ലെന്ന് കര്‍ണാടക കാണിച്ചുതന്നെന്നും സിദ്ധരാമയ്യ പറഞ്ഞു
കോണ്‍ഗ്രസ്സ് പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദ്യൂരപ്പയുടെ ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടിരുന്നു. ഹയര്‍കെറൂറിലെ കോണ്‍ഗ്രസ് എം.എല്‍.എയായ ബി.സി പാട്ടീലിനെ സ്വാധീനിക്കാന്‍ യെദ്യൂരപ്പ ശ്രമിക്കുന്നതിന്റെ ഓഡിയോ ടേപ്പാണ്
കോണ്‍ഗ്രസ് പുറത്തുവിട്ടത്. സംഭാഷണത്തിനിടെ പാട്ടീലിന് യെദ്യൂരപ്പ ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. കൊച്ചിയിലേക്ക് പോകരുതെന്നും തിരിച്ചു വരണമെന്നും ടേപ്പില്‍ യെദിയൂരപ്പ പറയുന്നുണ്ട്. ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത് ചെയ്യാം എന്നാണ് യെദ്യൂരപ്പ ആവര്‍ത്തിച്ചു പറയുന്നത്. കൊച്ചിയിലേക്ക് പോകരുതെന്ന് ഫോണ്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ബസ്സിലാണ് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ പറയുന്നതും വ്യക്തമല്ലെന്നും കോണ്‍ഗ്രസ്സ് എം.എല്‍.എ പ്രതികരിക്കുന്നു.
കോണ്‍ഗ്രസ് എം.എല്‍.എ എമാരെ ബി.ജെ.പി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ നിരവധി ഓഡിയോ ടേപ്പുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. നേരത്തെ ബസവന ഗൗഡ ദഡ്ഡലിനും ബി.ജെ.പി കോഴ വാഗ്ദാനം ചെയ്ത് വിവാദത്തിലായിരുന്നു.