ഡോ. പി.പി മുഹമ്മദ് മുസ്തഫ
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായ ഹൃദ്രോഗം അഗോളതലത്തില്‍ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്തെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. തെറ്റായ ജീവിതശൈലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. സാങ്കേതിക വിദ്യകളിലെ വളര്‍ച്ച ചികിത്സാരംഗത്തും നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ന് ഹൃദയാരോഗ്യം വീണ്ടെടുക്കാന്‍ പല രീതിയിലുള്ള നൂതന ചികിത്സാരീതികളും നിലവിലുണ്ട്. ഇത്തരം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രക്രിയ കൂടാതെ തന്നെ പല ഹൃദ്രോഗങ്ങളെയും ചികില്‍സിച്ചു ഗുണപ്പെടുത്താവുന്നതാണ്. പണ്ട് ശാസ്ത്രക്രിയയിലൂടെമാത്രം ചികിത്സ ലഭിച്ചിരുന്ന പല സങ്കീര്‍ണമായ ബ്ലോക്കുകള്‍ക്കും ഇപ്പോള്‍ നൂതന മിഴശീുഹമേ്യെ യിലൂടെ ചികിത്സ ലഭിക്കുന്നു എന്നത് രോഗികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
വളരെ പഴകിയ 100 ശതമാനം ബ്ലോക്ക്കളെയാണ് ക്രോണിക് ടോട്ടല്‍ ഒക്കല്യൂഷന്‍ അഥവാ cto എന്ന് പറയുന്നത്. മുമ്പ് ഇത്തരം ബ്ലോക്കുകള്‍ക്ക് ബൈപ്പാസ് സര്‍ജറി മാത്രമായിരുന്നു പ്രതിവിധി എങ്കില്‍ ഇന്ന് cto antioplasty വഴി ഈ ബ്ലോക്കുകള്‍ നീക്കാന്‍ സാധിക്കും. ഹൃദയ ധമനികളില്‍ വളരെ കാഠിന്യമുള്ള കാല്‍സ്യം അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്ന ബ്ലോക്കുകളെ സാധാരണ antioplasty യിലൂടെ നീക്കം ചെയ്യുക അസാധ്യമാണ്. ഇങ്ങനെ യുള്ള അവസ്ഥകളില്‍ തടസ്സങ്ങളെ rotablator എന്ന ഉപകരണം ഉപയോഗിച്ചു പൊടിച്ചശേഷം മിഴശീുഹമേ്യെ ലൂടെ ധമനികളെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കും. ഞീമേയഹമീേൃ ഉപകരണം ധമനികളില്‍ അടിഞ്ഞുകൂടിയ കാല്‍സ്യത്തെ പൊടിച്ചു ചെറിയ കഷ്ണങ്ങളാക്കിമാറ്റി ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന രീതിയാണിത്.
വളരെ സങ്കീര്‍ണത നിറഞ്ഞതും കാല്‍സ്യം അടങ്ങിയതുമായ ഉറച്ച ബ്ലോക്കുകള്‍ മിഴശീുഹമ േ്യെ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു സാങ്കേതിക വിദ്യയാണ് കഢഘ അഥവാ ഇന്‍ട്ര വസ്‌കലര്‍ ലിതോട്രിപ്തി. rotabaltion ഹൃദയ ധാമണികള്‍ക്കുള്ളിലെ (lumen) കാല്‍സ്യം അടിഞ്ഞുകൂടിയുണ്ടാവുന്ന ബ്ലോക്കുകളെ പൊട്ടിച്ചുകളയുന്നുവെങ്കില്‍ കഢഘ ധമനികളുടെ ഭിത്തിക്കുള്ളിലെ കാല്‍സ്യത്തെ ഒരു തരംഗം സൃഷ്ടിച്ച് (shock waves) പൊട്ടിച്ചു കളയുകയാണ് ചെയ്യുന്നത്.
റൊട്ടാബ്ലാഷനും ലിത്തോട്രിപ്‌സിയും സാമന്യയിപ്പിച്ചു ചെയ്യുന്ന ചികിത്സരീതിയാണ് റൊട്ടാട്രിപ്‌സി. ആദ്യമായി റൊട്ടാബ്ലേഷന്‍ വഴി കാല്‍സ്യം പൊടിച്ചു കളയുന്നു. ശേഷം ലിത്തോട്രിപ്‌സി വഴി കാല്‍സ്യത്തിന്റെ അടുത്ത് ബലൂണ്‍ വെച്ചു തരംഗങ്ങള്‍ വഴി അത് വീണ്ടും ചെറിയ കഷണങ്ങളാക്കി മാറ്റുകയും ശേഷം ബ്ലോക്ക് നീക്കുകയുമാണ് ചികിത്സ. പ്രകാശത്തിന്റെ സമന്വയത്തെ അടിസ്ഥാനമാക്കി മനുഷ്യ അവയവത്തിന്റെ ടോമോഗ്രാഫിക് ഇമേജുകള്‍ നേടുന്നതിനുള്ള രീതിയാണ് ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (ഒസിടി). കാര്‍ഡിയോളജിയില്‍ ഹൃദയ ധമനികള്‍ പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ട്രാവാസ്‌കലര്‍ അള്‍ട്രാസൗണ്ടിന്റെ (ഐവിയുഎസ്) മറ്റൊരു വകഭേദമാണ് oct. ഹൃദയ ധമനികളുടെ വ്യക്തമായ ചിത്രം ലഭിക്കാനും ആന്റിയോപ്ലാസ്റ്റി ചെയ്യാനുപയോഗിക്കുന്ന ബലൂണിന്റെയും സെന്റിന്റെയും കൃത്യമായ വലിപ്പം നിശ്ചയിക്കാനും ഇത് സഹായിക്കുന്നു. ആന്റിയോപ്ലാസ്റ്റിക്ക്‌ശേഷം സ്‌റ്റെന്റ് ഇതുപോലെ മറ്റു പല ഹൃദ്രോഗങ്ങളും നിലവിലുള്ള നൂതന ചികിത്സാരീതിയിലൂടെ സുഖപ്പെടുത്താം.
ഹൃദയമിടിപ്പിലെ താളപ്പിഴവുകള്‍ കണ്ടെത്താനും രോഗനിര്‍ണയം നടത്താനുള്ള പഠന വിഭാഗമാണ് ഇലെക്ട്രോഫിസിയോളജി (ഇ.പി ത്രീഡി മാപ്പിംഗ് എന്ന ചികിത്സരീതി ഉപയോഗിച്ചു ഹൃദയത്തെ 3 ഡിയില്‍ മാപ്പ് ചെയ്യുന്നു. അതിലൂടെ ഹൃദയത്തിന്റെ ഏതു ഭാഗത്തു നിന്നാണ് ഈ ക്രമരഹിത മിടിപ്പുകള്‍ ഉല്‍ഭവിക്കുന്നത് എന്ന് കണ്ടെത്തി അതിനെ റേഡിയോ ഫ്രീക്കന്‍സി ഉപയോഗിച്ച കരിയിച്ചുകളയുന്നു.
(കോഴിക്കോട് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍, മാനേജിംഗ് ഡയറക്ടറും് ചീഫ് കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)