X

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ അവസാന അങ്കം ഇന്ന്

ഡല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ ഇന്ന് അവസാന മല്‍സരം. ഫിറോസ് ഷാ കോട്‌ലയില്‍ ഉച്ചതിരിഞ്ഞ് 1-30 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഗുവാഹത്തിയില്‍ നടന്ന ആദ്യ മല്‍സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ ഇന്‍ഡോറിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യന്‍ വന്‍ വിജയം നേടിയിരുന്നു. സീനിയര്‍ ടീം ടി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലുള്ളതിനാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘമാണ് ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്.

Test User: