X

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; പരിചയപ്പെടാം ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ വിജയശില്‍പിയെ

ഖാസിമുല്‍ ഖാസിമി

സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു ആസാദ്. 1888 നവംബര്‍ 11ന് ജനിച്ച അബുല്‍ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.

സ്വാതന്ത്ര്യ സമര നായകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതന്‍ വാഗ്മി എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകന്‍ വിദ്യാഭ്യാസ വിചക്ഷകന്‍, ദാര്‍ശനികന്‍, ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് പ്രസിഡണ്ട്, ഖിലാഫത്ത് പ്രസ്ഥാന ശില്‍പി എന്നീ നിലകളില്‍ പ്രസിദ്ധനാണ.് ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്താണു പേര്‍ഷ്യയില്‍ നിന്നു കുടുംബ സമേതം ആഗ്രയിലും പിന്നീട് ഡല്‍ഹിയിലും താമസമാക്കിയത്. മുകള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് മത ഭൗതിക മേഖലകളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ഉപദേശകരും ആയിരുന്നു. പിതാവ് മൗലാനാ ഖൈറുദ്ദീന്‍ സൂഫിയായ മഹാ പണ്ഡിതനായിരുന്നു. ഖാദിരിയ്യ നഖ്ശബന്തി ത്വരീഖത്തുകാരനായ ഇദ്ദേഹം 10 വാല്യങ്ങളുള്ള മുസ്‌ലിം ചരിത്രം രചിച്ചു. മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സഗീറിന്റ മകള്‍ അലിയ്യയാണ് ആ സാദിന്റ മാതാവ്. പരിശുദ്ധ മക്കയിലാണ് ജനനം.

അതീവ ബുദ്ധികൂര്‍മതയും ഉല്‍സുകതയും ധൈര്യവും ചെറുപ്പം മുതലേ സ്വായത്തമാക്കായിരുന്നു. 11 ാം വയസ്സില്‍ കവിതാ രചനയാരംഭിച്ചു. അതേ വയസ്സില്‍ തന്നെയാണ് നയി രംഗ ആലം എന്ന പത്രം തുടങ്ങിയതും. 12 ാം വയസ്സില്‍ മിസ്ബാഹ് എന്ന വാരികയും തുടങ്ങി. അക്കാലത്തെ പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളിലും ഈടുറ്റ ലേഖന പരമ്പരകളും ആരംഭിച്ചു. 1907 ല്‍ വിവാഹം. ഭാര്യ സുലൈഖ ബീഗം. ക്വിറ്റിന്ത്യാ സമരത്തില്‍ ആസാദ് ജയില്‍വാസം അല്‍ഭവിക്കവെ ഭാര്യ മരിച്ചു. 1908 ല്‍ പിതാവും മരിച്ചു. 1905 ല്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചതാണ് ആസാദിന്റ ദേശീയ ബോധം ജ്വലിപ്പിച്ചത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയ്യ തമ്മില്‍ തല്ലിപ്പിക്കുക എന്ന ലക്ഷ്യമാണ് ബ്രിട്ടന് ഉള്ളതെന്നു മനസ്സിലാക്കിയ ആസാദ് ബ്രിട്ടീഷ് വാഴ്ചക്കെതിരെ സന്ധിയില്ലാ സമരം തുടങ്ങി. അങ്ങിനെയാണ് ജനങ്ങളില്‍ സ്വാതന്ത്ര്യ ബോധം, രാഷ്ട്രീയ ബോധം, മതവിദ്യാഭ്യാസം ശാസ്ത്രീയ രീതിയില്‍ നടത്തുക എന്നീ ലക്ഷ്യത്തിന് വേണ്ടി അല്‍ ഹിലാല്‍ പത്രം ആരംഭിച്ചത്.

നെഹ്‌റു മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ ആസാദിന് യൂണിവേഴ്‌സിറ്റി എഡ്യുക്കേഷനല്‍ കമ്മിഷന്‍ സെക്കന്ററി എഡ്യുക്കേഷന്‍ കമ്മിഷന്‍ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം തുടങ്ങി രാജ്യ പുരോഗതിയുടെ പ്രഥമ ശില്‍പിയാവാന്‍ സാധിച്ചു.1958 ഫെബ്രുവരി 22 ന് മരണമടഞ്ഞു. 1992ല്‍ മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കി ആദരിച്ചു.

 

 

 

Test User: